You are Here : Home / News Plus

സി.ബി.ഐ ഡയറക്ടര്‍ക്ക് സുപ്രീം കോടതി നോട്ടീസ്

Text Size  

Story Dated: Tuesday, September 09, 2014 06:04 hrs UTC

രഞ്ജിത് സിന്‍ഹയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി രഞ്ജിത് സിന്‍ഹയ്ക്ക് നോട്ടീസയച്ചു. നോട്ടീസിന് 10 ദിവസത്തിനകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് ഈ മാസം 19 ന് വീണ്ടും പരിഗണിക്കും.
2 ജി കേസിന്റെ പ്രതിപ്പട്ടികയിലുള്ള റിലയന്‍സിന്റെ ഉദ്യോഗസ്ഥരും കല്‍ക്കരി കേസിലെ പ്രതികളും സി.ബി.ഐ ഡയറക്ടറെ ഒട്ടേറെതവണ കണ്ടുവെന്ന് വ്യക്തമാക്കുന്ന രഞ്ജിത് സിന്‍ഹയുടെ ഔദ്യോഗികവസതിയിലെ സന്ദര്‍ശക ഡയറിയിലുള്ള വിവരങ്ങള്‍ ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച ആരോപണങ്ങളെക്കുറിച്ച് രേഖാമൂലം വിശദീകരിക്കാനും സിന്‍ഹയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വസ്തുതയുണ്ടെന്ന് തെളിഞ്ഞാല്‍ 2 ജി കേസന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി. ഐ. ഡയറക്ടര്‍ എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദാക്കുമെന്നും ജസ്റ്റിസ് എച്ച്. എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നല്‍കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.