You are Here : Home / News Plus

ഇറാഖില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു

Text Size  

Story Dated: Tuesday, September 09, 2014 06:01 hrs UTC

ഇറാഖില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു. ഹൈദര്‍ അല്‍ അബ്ബാദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാറിന് ഇറാഖ് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. തിങ്കളാഴ്ച രാത്രി നടന്ന പാര്‍ലമെന്‍റ് യോഗത്തിലാണ് അംഗീകാരം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ അബാദി ഇറാഖ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

മന്ത്രിസഭയില്‍ ആഭ്യന്തര-പ്രതിരോധ വകുപ്പുകള്‍ സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. ഇതിനായി അബ്ബാദി ഒരാഴ്ച സമയം ചോദിച്ചിട്ടുണ്ട്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി നൂരി അല്‍ മാലികി, മുന്‍ പ്രധാനമന്ത്രി ഇയാദ് അല്ലാവി, മുന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ ഉസാമ അല്‍ നുജൈഫി എന്നിവരെ രാജ്യത്തിന്‍െറ സഹ വൈസ്പ്രസിഡന്‍റുമാരായി നിയമിച്ച് സര്‍ക്കാറിന്‍െറ ഭാഗമാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇബ്രാഹിം ജഫാരി വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.