You are Here : Home / News Plus

വെള്ളപ്പൊക്കം: കശ്മീരില്‍ മരണം 100 കവിഞ്ഞു

Text Size  

Story Dated: Saturday, September 06, 2014 07:44 hrs UTC

ജമ്മു-കശ്മീരില്‍ മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരണം 100 കവിഞ്ഞു. സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്ന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്.പ്രദേശത്ത് സൈന്യത്തിന്‍െറ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിരവധി പാലങ്ങളും കെട്ടിടങ്ങളും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിട്ടുണ്ട്. ഉരുള്‍പൊട്ടലിനത്തെുടര്‍ന്ന് ജമ്മുവിലെ ഖത്രയിലേക്കുള്ള ട്രെയിന്‍ റദ്ദാക്കി. കശ്മീരിലെ പത്ത് ജില്ലകളും വെള്ളപ്പൊക്ക കെടുതികള്‍ അനുഭവിക്കുകയാണ്. ശ്രീനഗര്‍-ജമ്മു, ശ്രീനഗര്‍-ലേ റോഡുകള്‍ ഉരുള്‍പൊട്ടലിനത്തെുടര്‍ന്ന് രണ്ടു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഭൂരിഭാഗം നദികളും അപകടകരമാംവിധം നിറഞ്ഞുകവിഞ്ഞതിനാല്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ദുരന്തത്തില്‍ അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.