You are Here : Home / News Plus

ഇന്ത്യ-ആസ്ട്രേലിയ ആണവകരാര്‍ ഒപ്പുവെച്ചു

Text Size  

Story Dated: Friday, September 05, 2014 06:50 hrs UTC

ന്യൂഡല്‍ഹി: ഇന്ത്യയും ആസ്ട്രേലിയയും സൈനികേതര ആണവകരാറില്‍ ഒപ്പുവെച്ചു. ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലത്തെിയ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കരാറിലൊപ്പുവെച്ചത്. ആണവകരാറിലൊപ്പുവെക്കാന്‍ സാധിച്ചത് ചരിത്രപരമായ നേട്ടമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യക്ക് യുറേനിയം നല്‍കുന്നത് പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം ആസ്ട്രേലിയന്‍ പാര്‍ലമെന്‍്റില്‍ ടോണി ആബട്ട് പറഞ്ഞിരുന്നു. ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇന്ത്യക്ക് യുറേനിയം നല്‍കാന്‍ ആസ്ട്രേലിയ തയാറായിരുന്നില്ല. എന്നാല്‍ ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധം 2012ല്‍ ആസ്ട്രേലിയ നീക്കിയിരുന്നു. ലോകത്തെ നാല്‍പ്പത് ശതമാനം യുറേനിയം ശേഖരം ആസ്ട്രേലിയയിലാണുള്ളത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.