You are Here : Home / News Plus

വിഴിഞ്ഞം : കേരളത്തിന്റെ ആവശ്യം തള്ളി

Text Size  

Story Dated: Friday, September 05, 2014 11:01 hrs UTC

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ദേശീയ ഹരിത ട്രൈബ്യൂണല്‍ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസ് വിശദമായി പരിശോധിക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി സാമ്പത്തികകാര്യങ്ങള്‍ പോലെ പരിസ്ഥിതി സംരക്ഷണവും പ്രധാനമാണ് അഭിപ്രായപ്പെട്ടു.സുപ്രീംകോടതിയുടെ പരിസ്ഥിതി ബഞ്ചിന്റേതാണ് ഉത്തരവ്. കേരളത്തിന്റെ ഹര്‍ജിയില്‍ എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസയക്കാന്‍ കോടതി ഉത്തരവിട്ടു. ഒക്‌ടോബര്‍ 13 നകം ബന്ധപ്പെട്ട കക്ഷികള്‍ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.