You are Here : Home / News Plus

കണ്ണൂരിലെ കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് മാഹിയിലെ ബാറില്‍ വച്ചാണെന്ന് കെ.സുധാകരന്‍.

Text Size  

Story Dated: Wednesday, September 03, 2014 07:30 hrs UTC

കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് മാഹിയിലെ ഒരു ബാറില്‍ വച്ചാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ഇതിന്റെ തെളിവ് തന്റെ പക്കലുണ്ട്. പോലീസ് ആവശ്യപ്പെട്ടാല്‍ കൈമാറാന്‍ തയാറാണ്. ഈ ഗൂഢാലാചനയില്‍ പി.ജയരാജന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.എമ്മിന്റെ പ്രതികാരമാണ് ഈ കൊലപാതകം. കൊണ്ടാലും കൊടുത്താലും പഠിക്കാത്ത അഭിനവഡ്രാക്കുളയാണ് പി ജയരാജന്‍. കൊലപാതകത്തിന്റെ വിളംബരമായിരുന്നു പി.ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.