You are Here : Home / News Plus

ഡല്‍ഹിയില്‍ ബി.ജെ.പി എം.എല്‍.എക്ക് നേരെ വെടിവെപ്പ്

Text Size  

Story Dated: Wednesday, September 03, 2014 05:23 hrs UTC

ഡല്‍ഹിയിലെ ബി.ജെ.പി. എം.എല്‍.എ. ജിതേന്ദ്ര സിങ് ഷന്‍ഡിക്കുനേരെ അജ്ഞാതരായ രണ്ടുപേര്‍ വെടിയുതിര്‍ത്തു. രാവിലെ ഡല്‍ഹിയിലെ വിവേക് വിഹാറിലെ എം.എല്‍.എ.യുടെ വീടിന് മുന്നില്‍ വച്ചാണ് ആക്രമണമുണ്ടായത്. എം.എല്‍.എക്ക് പരിക്കേറ്റിട്ടില്ല. കാര്‍ തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ എം.എല്‍.എ.യുമായി സംസാരിച്ചശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചതിനാല്‍ അക്രമികളെ തിരിച്ചറിയാനായിട്ടില്ളെന്ന് എം.എല്‍.എ. പോലീസിന് മൊഴിനല്‍കി. സംഭവം സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.