You are Here : Home / News Plus

പശ്ചിമഘട്ടം ; ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശിപാര്‍ശകളും പരിഗണിക്കുമെന്ന് ജാവ്ദേക്കര്‍

Text Size  

Story Dated: Wednesday, September 03, 2014 05:20 hrs UTC

പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാറിന്‍െറ പരിഗണനയിലുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിയതിനെ കുറിച്ച് ആര്‍.എസ്.എസ് നേതൃത്വം മന്ത്രിയോട് വിശദീകരണം തേടിയിരുന്നു. ഇതിനു നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി നിലപാട് എടുത്ത സാഹചര്യത്തിലാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിക്കേണ്ടി വന്നതെന്ന് മന്ത്രി ആര്‍.എസ്.എസ്. നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

ചില സംസ്ഥാനങ്ങള്‍ പ്രകടിപ്പിച്ച എതിര്‍പ്പ് പരിഗണിച്ചാണ് ഉദ്യോഗസ്ഥര്‍ അത്തരമൊരു നിലപാട് സ്വീകരിച്ചത്. കേരളത്തിന് പുറമെ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗോവയും ഗുജറാത്തും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് എതിരാണ്. പൊതുവേ സ്വീകാര്യമായ റിപ്പോര്‍ട്ട് എന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചത്. എന്നാല്‍, ഇത് അന്തിമമായ തീരുമാനമല്ല. ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശിപാര്‍ശകളില്‍ ആവശ്യമുള്ളവ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണ്-ജാവ്ദേക്കര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.