You are Here : Home / News Plus

2019ലെ തെരഞ്ഞെടുപ്പ് വിജയം കേരളത്തിലെ എം.പിമാരെ കൊണ്ടായിരിക്കണം –അമിത് ഷാ

Text Size  

Story Dated: Monday, September 01, 2014 06:29 hrs UTC

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള എം.പിമാരെ കൊണ്ടായിരിക്കണം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന ബി.ജെ.പി സര്‍ക്കാറിന്‍െറ അടിത്തറ ഒരുക്കേണ്ടതെന്ന് ദേശീയ പ്രസിഡന്‍റ് അമിത് ഷാ.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുക മാത്രമല്ല, ജയിക്കാന്‍ വേണ്ടിക്കൂടി ആയിരിക്കും കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തിക്കുക. വരുന്ന തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പ് മുതല്‍ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെയുള്ളവരുടെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന ലക്ഷ്യമാണ് നരേന്ദ്ര മോദി മുന്നോട്ടുവെക്കുന്നത്. അത് പൂര്‍ണമായി ഫലപ്രദമാകണമെങ്കില്‍ കേരളത്തില്‍നിന്ന് കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞേ പറ്റൂ.
സംസ്ഥാനത്ത് ബി.ജെ.പിയുടെ സംഘടന ശക്തിപ്പെടുത്തുകയാണ് തന്‍െറ സന്ദര്‍ശന ലക്ഷ്യം. അസം, ഒഡിഷ, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. വരും തെരഞ്ഞെടുപ്പുകളില്‍ തന്നെ കേരളത്തിലെ മുഴുവന്‍ സീറ്റുകളും വിജയിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.