You are Here : Home / News Plus

പ്ലസ് ടു : സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി

Text Size  

Story Dated: Monday, September 01, 2014 12:42 hrs UTC

കൊച്ചി: ഹൈക്കോടതി സിംഗില്‍ ബെഞ്ച് പ്ലസ് ടു അധിക ബാച്ചുകളും കോഴ്‌സുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശ മറികടന്ന് സര്‍ക്കാര്‍ അനുവദിച്ച പ്ലസ്ടു ബാച്ചുകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കിയത്. പ്ലസ്ടു അനുവദിച്ച നടപടിക്രമം ദുരുദ്യേശ്യപരമാണെന്ന സിംഗിള്‍ ജഡ്ജിയുടെ നിഗമനം ഹൈക്കോടതി ശരിവച്ചു. സര്‍ക്കാര്‍ വാദങ്ങളില്‍ കഴമ്പില്ല. പ്ലസ്ടു അനുവദിച്ച 31-07-14 ലെ സര്‍ക്കാര്‍ ഉത്തരവിന് ആധാരമായ നടപടികളാണ് കോടതി പരിശോധിച്ചത്. സിംഗിള്‍ ബെഞ്ച് വിധിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ തള്ളിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് പ്രകാരം പ്രവേശനം നടത്താനും ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, ശേഷാദ്രി നായിഡു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സ്കൂളുകളുടെ യോഗ്യത പരിശോധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതുപ്രകാരം ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ ശിപാര്‍ശ ചെയ്ത സ്‌കൂളുകളിലേക്കു മാത്രമായിരിക്കും പ്രവേശനം നടത്താന്‍ കഴിയുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.