You are Here : Home / News Plus

വളര്‍ച്ച കുറയുമെന്ന കോണ്‍ഗ്രസ് വാദം ശരിയെന്ന് പി. ചിദംബരം

Text Size  

Story Dated: Saturday, August 30, 2014 06:26 hrs UTC

ന്യൂഡല്‍ഹി: 2013-14ന്‍െറ പകുതിയില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്‍െറ വിലയിരുത്തല്‍ ശരിയെന്ന് തെളിഞ്ഞതായി മുന്‍ ധനമന്ത്രി പി. ചിദംബരം. ഇപ്പോഴുള്ള 5.7 ശതമാനം മൊത്ത ആഭ്യന്തര ഉല്‍പാദന (ജി.ഡി.പി) വളര്‍ച്ച ഇതാണ് വ്യക്തമാക്കുന്നത്. 2014-15 സാമ്പത്തിക വര്‍ഷത്തിന്‍െറ തുടക്കത്തില്‍ വളര്‍ച്ചയില്‍ മാറ്റംവരുമെന്ന് മുന്‍കൂട്ടി കണ്ടിരുന്നതായും ചിദംബരം ചൂണ്ടിക്കാട്ടി.
ഉല്‍പാദന, ഖനന മേഖലകളുടെ പിന്തുണയില്‍ രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ച രണ്ടര വര്‍ഷത്തെ മികച്ച നിലയിലെത്തിയെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ വെള്ളിയാഴ്ച പുറത്തുവിട്ട സ്ഥിതി വിവര കണക്കുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 5.7 ശതമാനം വളര്‍ച്ചയാണ് രാജ്യത്തിന്‍െറ മൊത്ത ആഭ്യന്തര ഉല്‍പാദന (ജി.ഡി.പി)ത്തില്‍ ഉണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.