You are Here : Home / News Plus

മദ്യനയം അബ്കാരി നിയമമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

Text Size  

Story Dated: Thursday, August 28, 2014 07:21 hrs UTC

തിരുവനന്തപുരം: പുതിയ മദ്യനയം അബ്കാരി നിയമമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പുതിയ മദ്യനയം നിയമമാക്കണമെന്നും ഇല്ലെങ്കില്‍ കോടതിയില്‍ ഇത് ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള ഹൈകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ മദ്യനയം നിയമമാക്കിയത്. ഇതിനായി ചട്ടങ്ങള്‍ പരിഷ്കരിച്ചു. അതേസമയം, സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടാന്‍ അബ്കാരി ചട്ടം 26 പ്രകാരം എക്സൈസ് വകുപ്പ് നോട്ടീസ് നല്‍കിത്തുടങ്ങി. സെപ്തംബര്‍ 12നകം ബാറുകള്‍ പൂട്ടണമെന്നാണ് നോട്ടീസ്. പുതിയ മദ്യനയത്തിന്‍െറ അടിസ്ഥാനത്തില്‍ എക്സൈസ് കമീഷണര്‍ ഒപ്പിട്ട നോട്ടീസാണ് ബാറുകള്‍ക്ക് നല്‍കുന്നത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.