You are Here : Home / News Plus

കൊച്ചി മെട്രോ കാക്കനാട് വരെ

Text Size  

Story Dated: Wednesday, August 27, 2014 05:47 hrs UTC

കൊച്ചി മെട്രോ പദ്ധതി രണ്ടാംഘട്ടമായി കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. കെ.എം.ആര്‍.എല്‍ ഇതിനായി പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വെങ്കയ്യ നായിഡു.
ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കും കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമാണ് മെട്രോ നീട്ടാന്‍ ഉദ്ദേശിക്കുന്നത്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ ഡിപ്പോയില്‍ മെട്രോയ്ക്ക് ഒരു സ്‌റ്റേഷന്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. അങ്കമാലിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും കാക്കനാട് നിന്ന് ഇന്‍ഫോ പാര്‍ക്കിലേക്കും മെട്രോ റൂട്ട് നീളും.
ആദ്യം ആലുവ മുതല്‍ പേട്ട വരെയാണ് മെട്രോ വിഭാവനം ചെയ്തിരുന്നത്. നാട്ടുകാരുടെ തുടര്‍ച്ചയായ ആവശ്യം കണക്കിലെടുത്ത് ഇത് രണ്ട് കിലോമീറ്റര്‍ കൂടി ദീര്‍ഘിപ്പിച്ച് എസ്.എന്‍. ജംഗ്ഷന്‍ വരെയാക്കി. ഇതിനുശേഷം അങ്കമാലി, കാക്കനാട് വികസനത്തിനൊപ്പം തൃപ്പൂണിത്തുറ ഡിപ്പോയില്‍ ഒരു സ്‌റ്റേഷന്‍ നിര്‍മിക്കാനും പദ്ധതിയുണ്ടാക്കുകയായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.