സായുധ സേന പ്രത്യേകാധികാര നിയമത്തിനെതിരെ നിരാഹാര സത്യാഗ്രഹം നടത്തുന്ന മണിപ്പൂരിലെ സമാധാന പോരാളി ഇറോം ചാനു ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു. ജയിലിനു പുറത്തും ഇറോം ശര്‍മിള നിരാഹാര സമരം തുടരുന്നതിനിടെയാണ് അറസ്റ്റ്. തടവില്‍ പാര്‍പ്പിച്ചിരുന്ന ഇംഫാല്‍ ആശുപത്രിയില്‍നിന്ന് അഞ്ഞൂറു മീറ്റര്‍ അകലെയുള്ള സമരപ്പന്തലില്‍ സത്യഗ്രഹം നടത്തുന്ന അവര്‍ സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ കക്ഷി നേതാക്കളും സമരപ്പന്തലില്‍ ഇറോം ശര്‍മിളയെ സന്ദര്‍ശിച്ചിരുന്നു. നൂറുകണക്കിന് ആളുകളാണ് ദിവസവും സമരപ്പന്തലിലത്തെി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്. സ്ത്രീകള്‍ പലരും അവരെ കണ്ട് പൊട്ടിക്കരയുകയും സമരത്തില്‍ പങ്കാളിയാകുകയുമായിരുന്നു.
Comments