You are Here : Home / News Plus

സുധീരനും ഘടകകക്ഷികള്‍ക്കും എതിരെ എം.എം ഹസന്‍

Text Size  

Story Dated: Friday, August 22, 2014 07:18 hrs UTC

ബാര്‍ വിഷയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും യു.ഡി.എഫ് ഘടകകക്ഷികള്‍ക്കും എതിരെ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം ഹസന്‍ രംഗത്ത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബാര്‍ ലോബിയുടെ ആളാക്കാന്‍ ചിലര്‍ ശ്രമിച്ചെന്നു ഹസന്‍ പറഞ്ഞു. വിഷയത്തില്‍ മുസ് ലിം ലീഗും കേരള കോണ്‍ഗ്രസും രണ്ട് നിലപാട് സ്വീകരിച്ചു. കോടതി തീരുമാനിക്കട്ടെയെന്നാണ് ചിലര്‍ രഹസ്യമായി പറഞ്ഞത്. പുറമെ മദ്യ നിരോധത്തിന് വേണ്ടി വാദിക്കുന്നവരാണ് ഇത്തരം നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ സുധീരന്‍ പെരുമാറുന്നത് പ്രതിപക്ഷ നേതാവിനെ പോലെയാണ്. പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി ഒറ്റപ്പെടുത്തിയത് നിര്‍ഭാഗ്യകരമെന്നും ഹസന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ഒറ്റുകാരനെന്ന് ലീഗ് മുഖപത്രമായ ചന്ദ്രിക വിശേഷിപ്പിച്ചത്. മുതലാളിമാരുടെ പണസഞ്ചിയിലാണ് മുഖ്യമന്ത്രിയുടെ നോട്ടമെന്ന് ആക്ഷേപിച്ചു. പാര്‍ട്ടിയിലെ ചില ബുദ്ധിജീവികള്‍ തന്നെ മോശകാരനാക്കിയെന്നും ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.