You are Here : Home / News Plus

ബാര്‍പ്രശ്നം തീരുമാനമാകാത്തത് കോണ്‍ഗ്രസിലെ തര്‍ക്കംമൂലം- കെ.പി.എ മജീദ്

Text Size  

Story Dated: Thursday, August 21, 2014 07:23 hrs UTC

പൂട്ടിക്കിടക്കുന്ന ബാറുകളുടെ കാര്യത്തില്‍ തീരുമാനമാകാത്തത് കോണ്‍ഗ്രസിലെ തര്‍ക്കം കാരണമാണെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സര്‍ക്കാറിനെ വിലക്ക് വാങ്ങാന്‍ കഴിവുള്ളവരാണ് കേരളത്തിലെ മദ്യലോബി. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കണമെന്നും ഇതാണ് ലീഗിന്‍െറ നിലപാടെന്നും മജീദ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബാര്‍ പ്രശ്നത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന് ശക്തമായ പിന്തുണയാണ് ലീഗ് നല്‍കുന്നത്. ബാര്‍ പ്രശ്നമടക്കം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.