You are Here : Home / News Plus

ഭാരതപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

Text Size  

Story Dated: Thursday, August 21, 2014 07:18 hrs UTC

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ടു കാണാതായ, നടുവിലങ്ങാടി പുളിക്കല്‍ ഹംസയുടെ മകന്‍ അഫ്‌സലിന്റെ (17) മൃതദേഹം കിട്ടി. ഇന്നു രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. കുറ്റിപ്പുറം നിളയോരം പാര്‍ക്കിനുസമീപം ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ കുളിക്കാനിറങ്ങിയപ്പോഴാണ് അഫ്‌സലും അനസും ഒഴുക്കില്‍ പെട്ടത്. അനസിന്റെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. രണ്ടുപേര്‍ക്കും നീന്തല്‍ അറിയാഞ്ഞതാണ് അപകടത്തിനിടയാക്കിയത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് കൂട്ടുകാര്‍ നീന്തി രക്ഷപ്പെട്ടു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.