You are Here : Home / News Plus

ഐ എന്‍ എസ് കൊല്‍ക്കത്ത രാജ്യത്തിന് സമര്‍പ്പിച്ചു

Text Size  

Story Dated: Saturday, August 16, 2014 06:00 hrs UTC

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ എന്‍ എസ് കൊല്‍ക്കത്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ചീഫ് ഓഫ് നേവല്‍സ്റ്റാഫ് അഡ്മിറല്‍ ആര്‍ കെ ധവാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പ്രധാനമന്ത്രി അനുമോദിച്ചു.

നാവികസേനാ ഡിസൈന്‍ബ്യൂറോ രൂപകല്‍പ്പനചെയ്ത യുദ്ധക്കപ്പല്‍ മാസഗോണ്‍ ഡോക് യാര്‍ഡ്‌സ് ലിമിറ്റഡാണ് നിര്‍മ്മിച്ചത്. 6800 ടണ്‍ യുദ്ധക്കപ്പലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പ്രതീക്ഷിച്ചതിലും മൂന്നുവര്‍ഷം അധികമെടുത്തു. 2003 സപ്തംബറിലാണ് കപ്പലിന്റെ കീലിട്ടത്. 2010 ല്‍ കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പല കാരണങ്ങള്‍മൂലം കമ്മീഷനിങ് വൈകി. നിര്‍മ്മാണത്തിനിടെ കപ്പലില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ ഒരു നാവികസേനാ ഓഫീസര്‍ കൊല്ലപ്പെട്ടിരുന്നു. ബ്രഹ്മോസ് അടക്കമുള്ള മിസൈലുകള്‍ ഐ എന്‍ എസ് കൊല്‍ക്കത്തയില്‍നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.