You are Here : Home / News Plus

ബാറുകള്‍ അടച്ചുപൂട്ടിയതു കാരണം നഷ്ടമുണ്ടായവരാണ് തന്നെ വിമര്‍ശിക്കുന്നതെന്ന്‍ സുധീരന്‍

Text Size  

Story Dated: Saturday, August 16, 2014 03:38 hrs UTC

അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി അടൂര്‍ പ്രകാശിനും എസ്. എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരെ കെ.പി.സി.സി.അധ്യക്ഷന്‍ വി.എം. സുധീരന്റെ രൂക്ഷ വിമര്‍ശം. നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടിയതു കാരണം നഷ്ടമുണ്ടായവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞത് സര്‍ക്കാരിന്റെ നയമല്ലെന്നും സുധീരന്‍ പറഞ്ഞു. ബാറുകളുടെ നിലവാരം കൂട്ടി ജനങ്ങളെ കുടിപ്പിക്കുകയല്ല കോണ്‍ഗ്രസിന്റെ നയമെന്ന് സുധീരന്‍ പറഞ്ഞു. ബാര്‍ വിഷയത്തില്‍ കച്ചവട താല്‍പര്യമുള്ളവരാണ് ഇപ്പോള്‍ എനിക്കെതിരെ വിമര്‍ശവുമായി രംഗത്തുവരുന്നത്. എനിക്ക് വെള്ളാപ്പള്ളി നടേശന്റെ സ്വഭാവസര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ജനഹിതം മനസ്സിലാക്കുന്ന ആളാണ് ഞാന്‍-സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.