You are Here : Home / News Plus

സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം ഇനി ബാങ്കുവഴി

Text Size  

Story Dated: Friday, August 15, 2014 03:47 hrs UTC

 പ്രായപൂര്‍ത്തിയായവര്‍ക്ക് അക്കൗണ്ട് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം ബാങ്കുവഴിയാക്കുന്നു. ഇതിനായി അടുത്ത മാര്‍ച്ചാവുമ്പോഴേക്കും എല്ലാവര്‍ക്കും അക്കൗണ്ടുറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. സമ്പൂര്‍ണ വിതീയ സമാവേശം(എസ്.വി.എസ്.) എന്നാണ് പദ്ധതിക്കു നല്‍കിയ പേര്.

എല്ലാ കുടുംബത്തിലും ബാങ്ക് അക്കൗണ്ടുറപ്പാക്കാന്‍ സര്‍വേ നടത്തും. ഇല്ലാത്തവര്‍ക്ക് അക്കൗണ്ട് തുറക്കാനുള്ള നടപടി വീട്ടില്‍നിന്നുതന്നെ പൂര്‍ത്തിയാക്കും. കേരളത്തില്‍ കുടുംബശ്രീ, അക്ഷയ എന്നിവയ്ക്കാണ് അക്കൗണ്ട് തുറക്കുന്നതിനുള്ള അനുമതി നല്‍കിയത്. എല്ലാ അക്കൗണ്ടിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ സബ്‌സിഡി, പെന്‍ഷന്‍, മറ്റ് വിവിധ ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം അക്കൗണ്ട് വഴിമാത്രം ഗുണഭോക്താക്കള്‍ക്കു നല്‍കിയാല്‍മതിയെന്നാണു തീരുമാനം.

പാചകവാതക സബ്‌സിഡി ബാങ്കുവഴിയാക്കാനുള്ള ശ്രമം ഏറെ പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതോടെ രണ്ടാം യു.പി.എ. സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഈ നിബന്ധന ഒഴിവാക്കി. എന്നാല്‍, പാചകവാതക സബ്‌സിഡി ബാങ്കുവഴിയാക്കിയത് ഗുണകരമായ നീക്കമാണെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ആദ്യമുണ്ടായ പ്രശ്‌നങ്ങള്‍ സാങ്കേതികബുദ്ധിമുട്ടുമാത്രമാണെന്നും ഇപ്പോള്‍ ബാങ്കുവഴിയുള്ള സബ്‌സിഡിവിതരണം കുറ്റമറ്റതാണെന്നും ധനകാര്യമന്ത്രാലയം വിലയിരുത്തി. ഇതാണ് എല്ലാ ആനുകൂല്യങ്ങളും ബാങ്കുവഴിയാക്കാനുള്ള തീരുമാനത്തിനു പിന്നില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.