You are Here : Home / News Plus

ബാര്‍ ലൈസന്‍സ്: ഏകോപനസമിതിയില്‍ തീരുമാനമായില്ല

Text Size  

Story Dated: Thursday, August 14, 2014 05:32 hrs UTC

 ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും മുന്‍നിലപാടുകളില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനസമിതി യോഗത്തില്‍ തീരുമാനമായില്ല. 418 ബാറുകളും അടച്ചിടാനാവില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഭരണത്തിലിരിക്കുമ്പോള്‍ ഏകപക്ഷീയ നിലപാടെടുക്കാനാവില്ല. പ്രായോഗിക സമീപനം കൈക്കൊള്ളണം-മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, പാര്‍ട്ടിയും ജനങ്ങളും ബാറുകള്‍ തുറക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് സുധീരന്‍ പറഞ്ഞു. ബാര്‍ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ എക്‌സൈസ് മന്ത്രി കെ.ബുബുവിനെ പ്രത്യേകം ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം വിട്ടുനിന്നു.

മൂന്നുമണിക്കൂര്‍ നീണ്ടയോഗത്തിന്റെ സിംഹഭാഗവും ബാര്‍ പ്രശ്‌നത്തെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു. ഫോര്‍ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് കോടതി നിര്‍ദേശപ്രകാരം ബാര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചതായി സൂചനയുണ്ട്. കോടതി നിര്‍ദേശം അംഗീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.