You are Here : Home / News Plus

കെജ്രിവാളിന് പാര്‍ട്ടിയെ നയിക്കാനുള്ള സംഘടനാപാടവമില്ലെന്ന് ശാന്തിഭൂഷണ്‍

Text Size  

Story Dated: Thursday, August 14, 2014 03:30 hrs UTC

അരവിന്ദ് കെജ്രിവാളിന് ആം ആദ്മി പാര്‍ട്ടിയെ ദേശീയതലത്തില്‍ നയിക്കാനുള്ള സംഘടനാപാടവമില്ലെന്ന് മുതിര്‍ന്ന നേതാവ് ശാന്തി ഭൂഷണ്‍ പറഞ്ഞു. കെജ്രിവാള്‍ ബുദ്ധിമാനും മികച്ച തന്ത്രജ്ഞനുമാണെങ്കിലും സംഘടനയെ മുന്നോട്ടു നയിക്കാനുള്ള കഴിവില്ല. എന്നാല്‍, എ.എ.പി.യുടെ മുഖ്യ പ്രചാരകനും മുഖവുമാവാന്‍ കെജ്രിവാള്‍ തന്നെയാണ് നല്ലതെന്നും ഭൂഷണ്‍ ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നേരത്തേയും നിരവധി നേതാക്കള്‍ കെജ്രിവാളിനെതിരെ രംഗത്തെത്തിയിരുന്നു. കെജ്രിവാള്‍ ഏകാധിപതിയാണെന്ന് മുമ്പ് പാര്‍ട്ടിയിലുണ്ടായിരുന്ന ഷാസിയ ഇല്‍മിയും വിനോദ് കുമാര്‍ ബിന്നിയും ആരോപിച്ചിരുന്നു. ഇപ്പോള്‍ കെജ്രിവാളിനെ തള്ളിപ്പറഞ്ഞില്ലെങ്കിലും സംഘടനാ പാടവമില്ലെന്ന് വ്യക്തമായി പറഞ്ഞിരിക്കുകയാണ് എ.എ.പി.യുടെ സ്ഥാപക നേതാക്കളിലൊരാളായ ശാന്തിഭൂഷണ്‍. അതിനാല്‍ സംഘടനയെ ശക്തിപ്പെടുത്തുന്ന ചുമതല കെജ്രിവാള്‍ മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്നും ഭൂഷണ്‍ പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.