You are Here : Home / News Plus

അബ്ദുള്ളക്കുട്ടിയുടെ വിവാദ പുസ്തകം പ്രകാശനം ചെയ്തു

Text Size  

Story Dated: Sunday, August 10, 2014 07:32 hrs UTC

എപി അബ്ദുള്ളക്കുട്ടിയുടെ വിവാദ പുസ്തകമായ 'മറക്കാനാവാത്ത മക്കാവ് യാത്ര' കോഴിക്കോട് പ്രകാശനം ചെയ്തു.
ചൂതാട്ടം കാരണമാക്കി മക്കാവിനെ വിമര്‍ശിക്കുന്നവര്‍ കേരളസര്‍ക്കാര്‍ നടത്തുന്ന ലോട്ടറി ചൂതാട്ടത്തെ കണ്ടില്ലെന്ന് നടിക്കുന്നു എന്ന് അബ്ദുള്ള കുട്ടി പറഞ്ഞു. കപട സദചാരവാദികളായ ഇത്തരക്കാര്‍ മക്കാവിനെ വെറുതെ വിടണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെടുന്നു.

പുസ്തകത്തെ വിമര്‍ശിച്ചവര്‍ക്ക് സൗജന്യ കോപ്പി എത്തിച്ച് കൊടുക്കുമെന്ന് ചടങ്ങില്‍ അബ്ദുള്ളക്കുട്ടി പറഞ്ഞു.

അഞ്ച് വയസുള്ള പിഞ്ചുകുഞ്ഞ് മുതല്‍ 85 വയസുള്ള മുത്തശിമാര്‍ വരെ പീഡനത്തിനിരയാകുന്ന കേരളത്തിന് ചികിത്സയായി പഞ്ചായത്തുകള്‍ തോറും സെക്‌സ് ടോയ്‌സ് ഷോപ്പുകള്‍ ആരംഭിച്ചുകൂടേയെന്ന ഭാര്യയുടെ ചോദ്യം തന്നെ ചിന്തിപ്പിച്ചതും അബ്ദുള്ളക്കുട്ടി വിവരിക്കുന്നുണ്ട്.

നരകവും അപമാനവും ഒന്നിച്ചനുഭവിച്ച മൂന്നുമാസത്തെ ജീവിതമാണ് കുടുംബവുമൊത്ത് മക്കാവ് യാത്ര നടത്താനും അനുഭവങ്ങള്‍ പുസ്തകമാക്കാനും പ്രചോദനമായതെന്ന് അദേഹം പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.