You are Here : Home / News Plus

കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കിക്കൂടെയെന്ന് സര്‍ക്കാറിനോട് ഹൈകോടതി

Text Size  

Story Dated: Thursday, August 07, 2014 07:53 hrs UTC

കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കിക്കൂടെയെന്ന് സര്‍ക്കാറിനോട് ഹൈകോടതിയുടെ ചോദ്യം. സ്വന്തംനിലക്ക് പണം കണ്ടത്തെിക്കൂടെയെന്നും ചോദിച്ച കോടതി കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണത്തിന് സ്വകാര്യ പങ്കാളിത്തമാകാമെന്ന് നിര്‍ദേശിക്കുകയും ചെയ്തു
കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണം. വിഷയത്തില്‍ ഒരു മാസത്തിനകം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു. സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി ജനങ്ങളുടെ നികുതിപ്പണം ചെലവഴിക്കുന്നതിനെയും കോടതി ചോദ്യം ചെയ്തു. സര്‍ക്കാറിന് എത്ര കാലം ഇങ്ങനെ കെ.എസ്.ആര്‍.ടി.സിയെ സഹായിക്കാനാവുമെന്നും കോടതി ആരാഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.