You are Here : Home / News Plus

മൂന്ന് നില വീട് മണ്ണില്‍ താഴ്ന്നു; മാതാപിതാക്കളും മകളും മരിച്ചു

Text Size  

Story Dated: Thursday, August 07, 2014 03:34 hrs UTC

ആലുവ: പൈപ്പ്‌ലൈന്‍ റോഡില്‍ കുന്നത്തേരി ജംഗ്ഷനു സമീപം മൂന്നുനില വീട് മണ്ണിലേക്ക് താഴ്ന്ന് മാതാപിതാക്കളും മകളും മരിച്ചു. തരക്പീടികയില്‍ ഷാജഹാന്‍ (48), ഭാര്യ സെയ്ഫുന്നിസ (34), മകള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഐഷ (13) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. മഴ തോരാതെ നിന്നതോടെ കെട്ടിടത്തിനു ചുറ്റും വെള്ളം കെട്ടിയിരുന്നു. ഇതോടെ തറയിലെ മണ്ണിളകിയതാണ് കെട്ടിടം ഇടിഞ്ഞുതാഴാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മൂന്നു സെന്റില്‍ നിര്‍മിച്ച കെട്ടിടത്തിന് 16 വര്‍ഷത്തെ പഴക്കമുണ്ട്. ആലുവ അഗ്‌നിശമന സേന സ്ഥലത്തെത്തി രാത്രി 10 മണിയോടെ ഐഷയെ പുറത്തെടുത്തെങ്കിലും ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഷാജഹാന്റെ മൃതദേഹം രാത്രി 12 മണിയോടെയും സെയ്ഫുന്നിസുടെ മൃതദേഹം പുലര്‍ച്ചെ ഒരു മണിയോടെയുമാണ് പുറത്തെടുത്തത്. കെട്ടിടത്തിനു താഴെ കടയും ഒന്നാം നിലയിലും മുകളിലും ആളുകള്‍ താമസിക്കുന്നതുമായിരുന്നു. താഴെ നിലയിലൂടെ മാത്രമേ പുറത്തേക്ക് ഇറങ്ങാനാകുമായിരുന്നുള്ളൂ. കെട്ടിടം ഒരു വശത്തേക്ക് ചെരിഞ്ഞ് മണ്ണിലേക്ക് താഴുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.