You are Here : Home / News Plus

സോണിയയും രാഹുലും മാറിനില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്‌

Text Size  

Story Dated: Saturday, August 02, 2014 07:46 hrs UTC

 കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് പഞ്ചാബിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജാഗ്മിത് സിങ് ബ്രാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷത്തേക്ക് സോണിയയും രാഹുലും മാറിനിന്നാലും ദോഷമൊന്നും വരില്ലെന്ന് പ്രവര്‍ത്തക സമിതി മുന്‍ അംഗം കൂടിയായ ബ്രാര്‍ പറഞ്ഞു. ഇടവേളയ്ക്ക് ശേഷം പിന്നീട് അവര്‍ക്ക് തിരിച്ചെത്താവുന്നതേയുള്ളൂ. തിരഞ്ഞെടുപ്പ് തോല്‍വി കണക്കിലെടുത്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരെല്ലാം രാജിവെക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.