You are Here : Home / News Plus

ഗാന്ധിവിരുദ്ധ പരാമര്‍ശം: അരുന്ധതി റോയിക്കെതിരെ കേസെടുത്തേക്കും

Text Size  

Story Dated: Saturday, August 02, 2014 06:12 hrs UTC

ഗാന്ധിജിക്കെതിരായ പരാമര്‍ശത്തില്‍ അരുന്ധതി റോയിക്കെതിരെ പോലീസ് കേസെടുത്തേക്കും. ഇതിനുവേണ്ടി പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് സംഘാടകരില്‍നിന്ന് ആവശ്യപ്പെട്ടു. കേരള സര്‍വകലാശാല ചരിത്രവിഭാഗവും അയ്യങ്കാളി ചെയറും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ അരുന്ധതി റോയി നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്. നമുക്ക് ഇന്നുള്ളത് യഥാര്‍ഥ ഹീറോകളല്ലെന്നും മഹാത്മാഗാന്ധിയെക്കുറിച്ച് പഠിപ്പിക്കുന്നതൊക്കെ കളവുകളാണെന്നുമാണ് അരുന്ധതി പറഞ്ഞത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.