You are Here : Home / News Plus

ഒന്നാം ലോക മഹാ യുദ്ധത്തിന് ഇന്ന് നൂറു വയസ്

Text Size  

Story Dated: Monday, July 28, 2014 07:20 hrs UTC

ഒന്നാം ലോക മഹാ യുദ്ധത്തിന് ഇന്ന് നൂറു വയസ്. 1914 ജൂലൈ 28 മുതല്‍ 1918 നവംബര്‍ 11വരെ
രണ്ടുപേരുടെ കൊലപാതകം കോടിക്കണക്കിനാള്‍ക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നതിലേക്ക് എത്തിച്ച യുദ്ധം.

1914 ജൂണ്‍ 28ന് ഓസ്ട്രിയ-ഹംഗറിയിലെ കിരീടാവകാശിയായ  ആര്‍ച്ച് ഡ്യൂക്ക് ഫെര്‍ഡിനാന്‍ഡ് രാജകുമാരന്‍ വധിക്കപ്പെട്ടതോടെയാണ് യുദ്ധത്തിന്റെ തീപ്പൊരികള്‍ കത്തിത്തുടങ്ങിയത്. ഫെര്‍ഡിനാന്‍ഡിനെയും ഭാര്യയെയും സെര്‍ബിയക്കാരന്‍ ഗാവ്രിലോ പ്രിന്‍സിപ്പ് എന്നയാളാണ് വധിച്ചത്.
സംഭവത്തില്‍ സെര്‍ബിയയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ച് 1914 ജൂലൈ 28ന് അയല്‍രാജ്യമായ സെര്‍ബിയയ്ക്കെതിരെ ഓസ്ട്രിയ-ഹംഗറി യുദ്ധം പ്രഖ്യാപിച്ചു. 1914 ഓഗസ്റ്റ് 4ന് ജര്‍മ്മനി ബെല്‍ജിയത്തേ ആക്രമിച്ചു അതോടെ ബ്രിട്ടന്‍ ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. തുടര്‍ന്ന് ജര്‍മനി റഷ്യയ്ക്കെതിരെയും ഫ്രാന്‍സിനെതിരെയും യുദ്ധപ്രഖ്യാപനം നടത്തി.

1914 ഓഗസ്റ്റ് 10ന് റഷ്യയെ ഓസ്ട്രിയ-ഹംഗറി ആക്രമിച്ചതോടെ യുദ്ധം കിഴക്കന്‍ മേഖലയിലേക്ക് വ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.