You are Here : Home / News Plus

ടു സ്റ്റാര്‍ ബാറുകള്‍ തുറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Text Size  

Story Dated: Sunday, July 27, 2014 05:34 hrs UTC

ബാറുടമകളോട് വിവേചനം കാട്ടരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ടു സ്റ്റാര്‍ ബാറുകള്‍ പരിശോധനയ്ക്ക് ശേഷം തുറന്നുപ്രവര്‍ത്തിക്കുവാന്‍ അനുവദിക്കണമെന്നും സര്‍ക്കാറിനെ നിര്‍ദേശിച്ചുകൊണ്ടു മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവാണിറക്കി, വിവേചനപരമല്ലാത്ത മദ്യനയം നിയമപരമായി ഉടന്‍ നടപ്പിലാക്കണമെന്നും കമ്മീഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വീട്ടമ്മമാരും വിവിധ മദ്യവിരുദ്ധ സംഘടനകളുമുള്‍പ്പടെ നല്‍കിയ അഞ്ച് ഹര്‍ജികളാണ് കമ്മീഷന്‍ പരിഗണിച്ചത്.

ഭരണഘടന അനുവദിക്കുന്ന തുല്യതയുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി ബാര്‍ ഉടമകള്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ജസ്റ്റിസ് ജെ.ബി. കോശിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഉത്തരവിറക്കിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.