You are Here : Home / News Plus

കാര്‍ത്തികേയന് മന്ത്രിസ്ഥാനം നല്‍കാന്‍ പാര്‍ടിക്ക് ബാധ്യതയില്ല: പി.പി തങ്കച്ചന്‍

Text Size  

Story Dated: Saturday, July 19, 2014 05:57 hrs UTC

സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച ജി.കാര്‍ത്തികേയന് പകരം മന്ത്രിസ്ഥാനം നല്‍കാന്‍ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടല്ല കാര്‍ത്തികേയന്‍ സ്ഥാനമൊഴിയുന്നത്. ആ നിലയ്ക്ക് അദ്ദേഹത്തെ മന്ത്രിയാക്കണമെന്ന് നിര്‍ബന്ധമില്ല. രാജിവെക്കുന്നത് കാര്‍ത്തികേയന്റെ വ്യക്തിപരമായ കാര്യമാണ്. അദ്ദേഹം അധികാരമോഹിയാണെന്ന് തോന്നുന്നില്ല. മന്ത്രിസഭാ പുന:സംഘടനയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്തിക്കാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.