You are Here : Home / News Plus

കടല്‍ക്കൊല :ഇറ്റലി അമേരിക്കയുടെ സഹായം തേടി

Text Size  

Story Dated: Friday, July 18, 2014 10:09 hrs UTC

മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ പ്രതികളായ നാവികരെ രക്ഷിക്കാന്‍ ഇറ്റലി അമേരിക്കയുടെ സഹായം തേടി. ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി റോബര്‍ട്ടാ പിനോട്ടി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക് ഹെഗലുമായി ചര്‍ച്ച നടത്തി. അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുന്ന ഹെഗല്‍ ഇക്കാര്യം ഉന്നയിക്കുമെന്നും സൂചനയുണ്ട്.
കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ ഇന്ത്യയുടെ സമീപനം രാജ്യാന്തര തലത്തില്‍ കടല്‍ കൊള്ളക്കെതിരായ നടപടികളെ ബാധിക്കുമെന്നാണ് അമേരിക്കയുടെ നിലപാട്. അതേസമയം വിഷയത്തില്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന വാര്‍ത്ത വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.