You are Here : Home / News Plus

പാറ്റൂര്‍ ഭൂമി: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് വി.എസ്

Text Size  

Story Dated: Friday, July 11, 2014 07:59 hrs UTC

പാറ്റൂര്‍ ഭൂമിയിടപാട് സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ സബ്മിഷന്‍. ചട്ടം ലംഘിച്ച് തുടരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. സംഭവത്തെകുറിച്ച് അന്വേഷണം നടത്തണം. ഭൂമി വിവാദം സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൂഴ്ത്തിയെന്ന് വി.എസ് ആരോപിച്ചു. പാറ്റൂരിലെ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് സബ്മിഷന് മറുപടിയായി സഭയെ അറിയിച്ചു. സ്ഥലപരിശോധന നടത്തിയ നഗരസഭയ്ക്ക് വീഴ്ച പറ്റി. 9.66 സെന്‍റ് ഭൂമിയും ഉടന്‍ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.