You are Here : Home / News Plus

കരുണ എസ്റ്റേറ്റ് അഴിമതി റവന്യൂ സെക്രട്ടറി അന്വേഷിക്കും

Text Size  

Story Dated: Thursday, July 10, 2014 05:47 hrs UTC

കരുണ എസ്റ്റേറ്റിന് കരമടയ്ക്കാന്‍ അനുമതി നല്‍കിയത് റവന്യൂ വകുപ്പും അന്വേഷിക്കും. റവന്യൂ സെക്രട്ടറി ഇ. കെ. മാജിയാണ് അന്വേഷിക്കുക. റവന്യൂ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം.
എന്‍ഒസി നല്‍കിയത് പരിശോധിക്കാനായി വനംവകുപ്പ് മേധാവി ഉള്‍പ്പെട്ട മൂന്നംഗ സമിതിയെ കഴിഞ്ഞ മാസം സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. നികുതി സ്വീകരിച്ചത് സംശയാസ്പദമാണെന്നും റവന്യു വകുപ്പിന് വീഴ്ച പറ്റിയെന്നും വനം വകുപ്പ് നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.