You are Here : Home / News Plus

പ്രതിരോധം, ഇന്‍ഷുറന്‍സ് മേഖലകളില്‍ 49 ശതമാനം വിദേശനിക്ഷേപം

Text Size  

Story Dated: Thursday, July 10, 2014 08:15 hrs UTC

പ്രതിരോധമേഖലയില്‍ ഇന്ത്യന്‍ നിയന്ത്രിത കമ്പനികളില്‍ 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മോദി സര്‍ക്കാരിന്റെ പ്രഥമ പൊതുബജറ്റിലാണ് ധനമന്ത്രി നയം വ്യക്തമാക്കിയത്. ഇന്‍ഷുറന്‍സ് മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേപം 49 ശതമാനമാക്കും. ഇതിന് പുറമെ നിര്‍മ്മാണം ഉള്‍പ്പടെ തിരഞ്ഞെടുത്ത മറ്റ് മേഖലകളിലും വിദേശനിക്ഷേപം അനുവദിക്കും.

ചരക്ക് സേവന നികുതി ഈ വര്‍ഷം നടപ്പിലാക്കും. ഇതിനായി നിയമം കൊണ്ടുവരും. പണപ്പെരുപ്പം നിയന്ത്രിക്കലും വികസനവുമാണ് ലക്ഷ്യം. എട്ട് ശതമാനം വരെ വളര്‍ച്ചനിരക്ക് ബജറ്റ് ലക്ഷ്യമിടുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.