You are Here : Home / News Plus

സുഡാനില്‍ ഗോത്രസംഘങ്ങള്‍ ഏറ്റുമുട്ടി 150 മരണം

Text Size  

Story Dated: Friday, July 04, 2014 04:45 hrs UTC

സുഡാനിലെ അല്‍ദിബൈബ് മേഖലയിലുണ്ടായ ഗോത്രസംഘങ്ങളുടെ ആക്രമണങ്ങളില്‍ 150 പേര്‍ മരിച്ചതായി സുഡാനീസ് മീഡിയ സെന്റര്‍ റിപ്പോര്‍ട്ടുചെയ്തു. മെസിരിയ ഗോത്രത്തിലെ അല്‍സിയൗദ്, അല്‍വാദ് ഒമ്രാന്‍ സംഘങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. എണ്ണപ്പാടത്തിനുസമീപമുള്ള തരിശ് പ്രദേശത്തിന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടിയായിരുന്നു ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്. പ്രദേശത്തെ ഗവര്‍ണറുടെ നേതൃത്വത്തില്‍ സമാധാനശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജൂണില്‍ ഇവിടെയുണ്ടായ ആക്രമണങ്ങളില്‍ 46 പേര്‍ കൊല്ലപ്പെട്ടിരുന്നു. സുഡാനിലെ ഏറ്റവും സമ്പുഷ്ടമായ എണ്ണപ്പാടങ്ങള്‍ക്കുസമീപമുളള തരിശ് ഭൂമിക്കുവേണ്ടി ഗോത്രസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.