You are Here : Home / News Plus

മരിയാ ഷറപ്പോവക്ക് സച്ചിനെ അറിയില്ലെന്ന്..

Text Size  

Story Dated: Wednesday, July 02, 2014 05:10 hrs UTC

ലണ്ടന്‍: ഇന്ത്യയുടെ ഇതിഹാസതാരം സചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ളെന്ന് റഷ്യന്‍ ടെന്നീസ് താരം മരിയാ ഷറപ്പോവ. സചിന്‍ ആരാണെന്നതിനെക്കുറിച്ച് തനിക്ക് യാതൊന്നും തന്നെ അറിയില്ളെന്ന് വ്യക്തമാക്കിയ ഷറപ്പോവ ഫുട്ബാള്‍ താരം ഡേവിഡ് ബെക്കാമിനെ അറിയാമെന്ന് വ്യക്തമാക്കി.
കടുത്ത ടെന്നീസ് ആരാധകനായ സചിന്‍ എല്ലാ വിമ്പിള്‍ഡണ്‍ മത്സരങ്ങളും കാണാനായി ലണ്ടനില്‍ വരാറുണ്ട്. ഈ വര്‍ഷത്തെ വിമ്പിള്‍ഡണിനും അദ്ദേഹം റോയല്‍ബോക്സിലുണ്ടായിരുന്നു. ഡേവിഡ് ബെക്കാം, ഗോള്‍ഫ് താരം ഇയാന്‍ പൗട്ട്ലര്‍, മുന്‍ ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസ് എന്നിവരോടൊപ്പമായിരുന്നു സച്ചിന്‍ കളി കണ്ടിരുന്നത്.
മത്സരശേഷം നടത്തുന്ന പതിവു വാര്‍ത്താ സമ്മേളനത്തിലാണ് ഷറപ്പോവ ഇക്കാര്യം പറഞ്ഞത്. റോയല്‍ ബോക്സില്‍ കളി കാണാനത്തെിയവരില്‍ ഡേവിഡ് ബെക്കാമിനെ മാത്രമേ തനിക്കറിയുള്ളൂവെന്ന് ഷറപ്പോവ വ്യക്തമാക്കി. ബെക്കാമിന്‍െറ കൂടെ വന്ന സചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ളേ എന്ന ചോദ്യത്തിന് ഷറപ്പോവ അറിയില്ളെന്ന് പറയുകയായിരുന്നു. എന്നാല്‍ ഫുട്ബാള്‍ താരം ഡേവിഡ് ബെക്കാമിനെക്കുറിച്ച് അവര്‍ വാചാലയായി. ബെക്കാം മികച്ച കളിക്കാരനാണ്. ലണ്ടനില്‍ വെച്ചും ലോസ് ആഞ്ചല്‍സില്‍ വെച്ചും തങ്ങള്‍ കണ്ടുമുട്ടിയിട്ടുണ്ട്. എന്നാല്‍ മികച്ച സുഹൃത്തുക്കളല്ളെന്നും ഷറപ്പോവ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.