You are Here : Home / News Plus

ഇറാഖ്: 40 ഇന്ത്യക്കാരെ ചൊവ്വാഴ്ച്ചക്കകം എത്തിക്കും

Text Size  

Story Dated: Monday, June 30, 2014 03:39 hrs UTC

ഇറാഖില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിയെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരുടെ ഉന്നതതല യോഗം വിദേശമന്ത്രി സുഷമാ സ്വരാജിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളുടെ ഇവിടത്തെ അംബാസിഡര്‍മാരും യോഗത്തില്‍ പങ്കെടുത്തു. ഇറാഖിലെ സംഘര്‍ഷബാധിതവും അല്ലാത്തതുമായ പ്രദേശങ്ങളില്‍ നിന്ന് പതിനായിരത്തിലേറെ പേരെ എത്തിക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിച്ചുവരികയാണ്.

ചൊവ്വാഴ്ചയ്ക്കകം 40 ഇന്ത്യക്കാരെ തിരികെയെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിന് സഹായിക്കാന്‍ 24 ഉദ്യോഗസ്ഥരെ കൂടി ഇറാഖിലേക്കയയ്ക്കും. ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പ്രത്യേക ഫണ്ടും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സ്ഥാപിച്ച ക്യാമ്പ് ഓഫീസുകള്‍ക്ക് പുറമേ രണ്ട് മൊബൈല്‍സേവന യൂണിറ്റുകള്‍ ബാഗ്ദാദില്‍ സ്ഥാപിക്കും. തിക്രിത്തിലെ മലയാളി നഴ്‌സുമാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യവക്താവ് അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.