You are Here : Home / News Plus

സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെകുറിച്ച് അന്വേഷിക്കും -ജസ്റ്റിസ് ഷാ

Text Size  

Story Dated: Sunday, June 22, 2014 02:54 hrs UTC

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെകുറിച്ച് അന്വേഷിക്കുമെന്ന് ജസ്റ്റിസ് എം.ബി ഷാ. ബാങ്ക് അധികൃതര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉചിത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
കള്ളപ്പണത്തെകുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍െറ തലവനാണ് ജസ്റ്റിസ് ഷാ. 14,000 കോടി രൂപയുടെ കള്ളപ്പണം സ്വിസ് ബാങ്കിന്‍െറ വിവിധ ശാഖകളിലായി ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.