You are Here : Home / News Plus

ഭാഷാപ്രയോഗത്തിലൂടെ ആളുകളുടെ സംസ്കാരം തിരിച്ചറിയാനാവുമെന്ന് എം.എ.ബേബി

Text Size  

Story Dated: Sunday, June 15, 2014 05:59 hrs UTC

ഓരോരുത്തരും എത്ര സംസ്‌കാരസമ്പന്നരാണെന്ന് മനസ്സിലാക്കാന്‍ അവരുടെ ഭാഷാപ്രയോഗത്തിലൂടെ കഴിയുമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി എം.എല്‍.എ. പറഞ്ഞു. നന്നായി ജോലിചെയ്യുന്നയാളെ നല്ലൊരു തൊഴില്‍സംസ്‌കാരമുള്ളയാളെന്ന് പറയും. സംസ്‌കാരം എന്നു പറയുന്നത് കഥ, സിനിമ, ചിത്രകല എന്നതു മാത്രമല്ല. അത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്പര്‍ശിക്കുന്നുണ്ട്. സംസ്‌കാരത്തിന്റെ തലം എല്ലാറ്റിനും മുകളിലാണ്. ഔചിത്യബോധം സംസ്‌കാരത്തിന്റെ ഭാഗമാണ് -ബേബി പറഞ്ഞു. കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഐ.വി.ദാസ് മാധ്യമപുരസ്‌കാരം ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി.എം.മനോജിനു നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാര്‍ഥചിന്തയ്ക്കപ്പുറം മറ്റു പലതും ഈ ലോകത്ത് നമുക്കുചുറ്റുമുണ്ടെന്ന് ചിന്തിക്കണം. രണ്ടു കസേരയുള്ളപ്പോള്‍ മൂന്നുപേര്‍ വന്നാല്‍ രണ്ടാള്‍മാത്രം കസേരയിലിരിക്കുന്നത് സംസ്‌കാരമല്ല. മൂന്നാമെതാരു കസേരകൂടി അവിടെയെത്തിച്ച് മൂന്നുപേരുംകൂടിയിരിക്കുന്നതാണ് നല്ല സംസ്‌കാരം. നമ്മുടെ വാക്കും പ്രവൃത്തിയും നോക്കും മറ്റുള്ളവര്‍ക്കുകൂടി സ്വീകാര്യമാവണമെന്ന ചിന്ത വേണം. സംസ്‌കാരത്തിന്റെ കണ്ണാടിയില്‍ നാം ഇടയ്ക്കിടെ നോക്കേണ്ടതാണ് എന്ന ആശയമാണ് ഈ അവസരത്തില്‍ പറയാനുള്ളത് -ബേബി പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.