You are Here : Home / News Plus

ഭരണമികവിന് പത്തംഗ ഉപദേശകസമിതിയുമായി മോദി

Text Size  

Story Dated: Sunday, June 01, 2014 03:46 hrs UTC

 പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണമികവിനായിപത്തംഗ വിദഗ്ധ ഉപദേശകസമിതി രൂപവത്കരിക്കുന്നു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി) മുന്‍ മാനേജിങ് ഡയറക്ടര്‍ ഇ.ശ്രീധരനടക്കം വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ ഉള്‍പ്പെട്ടതാവും ഈ സമിതിയെന്ന് അറിയുന്നു. മുന്‍കേന്ദ്രമന്ത്രി അരുണ്‍ ഷൂരിയും സമിതിയിലുണ്ടാവും. ഇ.ശ്രീധരനെ മോദി മന്ത്രിസഭയിലെടുക്കുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട്, മന്ത്രിസഭാ രൂപവത്കരണം പൂര്‍ത്തിയായതോടെ ഈ അഭ്യൂഹം അവസാനിച്ചു. ബുള്ളറ്റ് ട്രെയിനുകളടക്കം ഒട്ടേറെ സ്വപ്‌നപദ്ധതികള്‍ മോദിയുടെ മനസ്സിലുണ്ട്. ഇത് യാഥാര്‍ഥ്യമാക്കാന്‍ ശ്രീധരന്റെ നേതൃത്വത്തില്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. മോദിയുമായി അടുത്തു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവസരം ലഭിച്ചാല്‍ ആലോചിക്കുമെന്നും നേരത്തേ ശ്രീധരനും പ്രതികരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീധരന്റെ പ്രതികരണം ലഭ്യമായിട്ടില്ല. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.