You are Here : Home / News Plus

സ്റ്റിയറിംഗ് വീല്‍ ഇല്ലാത്ത കാറുമായി ഗൂഗിള്‍

Text Size  

Story Dated: Thursday, May 29, 2014 08:27 hrs UTC




സ്റ്റിയറിംഗ് വീല്‍ ഇല്ലാത്ത കാറുമായി ഗൂഗിള്‍. സ്റ്റിയറിംഗ് വീല്‍ കൂടാതെ ബ്രേക്ക്, ആക്‌സിലേറ്റര്‍ പെഡല്‍ എന്നിവയും കാറില്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ വാഹനം പോകാനും നിര്‍ത്താനും പ്രത്യേക ബട്ടണുകള്‍ ഉണ്ടായിരിക്കും. ഇതാണ് ഗൂഗിള്‍ മുന്നോട്ടുവയ്ക്കുന്ന ആശയം.അതേസമയം കാര്‍ വിപണിയില്‍ ഇറക്കില്ലന്നു ഗൂഗിള്‍ വ്യക്തമാക്കി.

സ്വയം പ്രവര്‍ത്തിക്കുന്ന കാറുകളുടെ 100 മാതൃകകളായിരിക്കും ഗൂഗിള്‍ നിര്‍മിക്കുകയെന്ന് കാലിഫോര്‍ണിയയില്‍ നടന്ന ടെക്-കോണ്‍ഫെറന്‍സില്‍ ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബിയന്‍ പറഞ്ഞു. ആഢംബര വാഹനങ്ങളായ ലെക്‌സസ് എസ് യുവിയിലും ടയോട്ട പ്രയസിലും പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിച്ച് ഡ്രൈവര്‍ ഇല്ലാത്ത കാര്‍ ഗൂഗിള്‍ ആദ്യം അവതരിപ്പിച്ചിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.