You are Here : Home / News Plus

ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ നന്ദകുമാറിനെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്തു

Text Size  

Story Dated: Wednesday, May 21, 2014 07:35 hrs UTC

ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ ടി.ജി നന്ദകുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് ഡാറ്റാ സെന്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത്. നന്ദകുമാറിന്‍റെ  ബാങ്ക് അക്കൗണ്ടുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടത്തെിയിട്ടുണ്ടെന്ന് സി.ബി.ഐ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. നന്ദകുമാറിന്‍റെ  പേരിലുള്ള 28 ബാങ്ക് അക്കൗണ്ടുകളില്‍ 16 എണ്ണം സി.ബി.ഐ പരിശോധിച്ചു. ഇതില്‍ മിക്കതിലും ക്രമക്കേടുകള്‍ നടന്നതായി സി.ബി.ഐ വ്യക്തമാക്കി. ഡാറ്റാ സെന്റര്‍ ഇടപാട് നടന്ന സമയത്ത് അക്കൗണ്ടുകളിലേക്ക് വന്‍തോതില്‍ പണം വന്നിട്ടുണ്ടെന്ന് സി.ബി.ഐ കണ്ടെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.