You are Here : Home / News Plus

മുല്ലപ്പെരിയാര്‍: തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുന്നു

Text Size  

Story Dated: Sunday, May 11, 2014 07:31 hrs UTC


മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുന്നു. സ്പില്‍വേയിലെ ഷട്ടറുകള്‍ താഴ്ത്തുന്നതിനാണ് അവധി ദിവസവും പരിശോധന തുടരുന്നത്. ശനിയാഴ്ച ഇതിനായുള്ള നടപടികള്‍ തമിഴ്‌നാട് ആരംഭിച്ചിരുന്നു. ഇതിന്റെ തുടച്ചയായാണ് ഇന്നത്തെ പരിശോധന. സ്പില്‍വേ ഷട്ടറുകള്‍ നിലവില്‍ 136 അടിയായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെങ്കില്‍ ഷട്ടറുകള്‍ ആറ് അടി താഴ്‌ത്തേണ്ടതുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.