You are Here : Home / News Plus

വി.ടി ബല്‍റാമിനെതിരെ കെ.പി.സി.സിക്ക് പരാതി

Text Size  

Story Dated: Tuesday, May 06, 2014 07:08 hrs UTC

വി.ടി ബല്‍റാം എം.എല്‍.എക്കെതിരെ കെ.പി.സി.സിക്ക് പരാതി. നാല് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിമാരാണ് പരാതി നല്‍കിയത്. ഇടുക്കി ബിഷപ്പിനെതിരായി ബല്‍റാം നടത്തിയ പരാമര്‍ശം ഡീന്‍ കുര്യാക്കോസിനെ തോല്‍പിക്കാനാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. വ്യക്തി താല്‍പര്യത്തിനുവേണ്ടി ബല്‍റാം പ്രസ്താവനകള്‍ നടത്തുകയാണെന്നും ബല്‍റാമിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഇടുക്കി ബിഷപ്പിനെതിരെ ബല്‍റാം ഫേസ്ബുക്കില്‍ നടത്തിയ ‘നികൃഷ്ട ജീവി’ പ്രയോഗം വിവാദമായിരുന്നു. ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് ബിഷപ്പിനെ സന്ദര്‍ശിച്ചവേളയില്‍ ബിഷപ്പ് മോശമായി പെരുമാറിയെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു ബല്‍റാമിന്‍റെ ഈ പ്രയോഗം. എന്നാല്‍,ബല്‍റാമിന്‍റെ പരാമര്‍ശം ശരിയായില്ളെന്നും താനും ഇടുക്കി രൂപതയുമായി പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും  പറഞ്ഞ് ഡീന്‍ കുര്യാക്കോസ് രംഗത്തത്തെിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.