You are Here : Home / News Plus

രാധയുടെ കൊലപാതകം: ഡിഎന്‍എ പരിശോധന നടത്തും

Text Size  

Story Dated: Thursday, May 01, 2014 05:07 hrs UTC



നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധയുടേയും സഹോദരങ്ങളുടേയും ഡിഎന്‍എ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. മരിച്ചത് രാധ തന്നെ ആണോ എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണം എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് നടപടി.ഇതിനായി രാധയുടെ സഹോദരങ്ങളായ ഭാസ്‌കരന്‍, വിജയന്‍, രാധാമണി, ശാന്ത എന്നിവരുടെ രക്ത സാമ്പിളുകളാണ് അന്വേഷണ സംഘം ശേഖരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഡോ. പ്രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനായി നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയിരുന്നു.

കൊല്ലപ്പെട്ട് അഞ്ച് ദിവസം കഴിഞ്ഞാണ് രാധയുടെ മ്യതദേഹം പൊലീസിന് ലഭിച്ചത്. അതിനാല്‍ മ്യതദേഹം രാധയുടേത് തന്നെയാണന്ന് ഉറപ്പിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തണമെന്നുള്ള നിയമോപദേശം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.