You are Here : Home / News Plus

പത്മനാഭസ്വാമി ക്ഷേത്രം: ജില്ലാ ജഡ്ജിയുടെ പ്രതിനിധിയായി എസ്. വിജയകുമാര്‍

Text Size  

Story Dated: Wednesday, April 30, 2014 07:02 hrs UTC

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ ഭരണസമിതിയിലേക്കുള്ള പ്രതിനിധിയെ ജില്ലാ ജഡ്ജി നിര്‍ദേശിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് എസ്. വിജയകുമാറാണ് പ്രതിനിധിയാകുക. തിരുവനന്തപുരം പി.ടി.പി നഗര്‍ സ്വദേശിയാണ് വിജയകുമാര്‍. സുപ്രീംകോടതി നിര്‍ദേശാനുസരണം അഞ്ചംഗങ്ങളടങ്ങിയ ഭരണസമിതിക്കാണ് രൂപംനല്‍കിയിട്ടുള്ളത്. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.പി ഇന്ദിരയാണ് സമിതിയുടെ അധ്യക്ഷ. ഇവരെ കൂടാതെ ക്ഷേത്രത്തിലെ പെരിയ നമ്പിയും ക്ഷേത്രതന്ത്രിയും സമിതിയില്‍ ഉള്‍പ്പെടും. എന്നാല്‍, പുതിയ ഭരണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ദേവസ്വം മന്ത്രി വി.എസ് ശിവകുമാറും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള ചര്‍ച്ചക്ക് ശേഷമാകും പ്രതിനിധിയെ നിര്‍ദേശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.