You are Here : Home / News Plus

ബി.ജെപിയെ മാറ്റി നിര്‍ത്താന്‍ മതേതരസഖ്യത്തെ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ്

Text Size  

Story Dated: Tuesday, April 29, 2014 04:45 hrs UTC

പൊതു തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ മതേതരസഖ്യത്തെ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലാണ് ഇക്കാര്യമറിയിച്ചത്.വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അന്തിമ തീരുമാനമെടുക്കും. ബി.ജെ.പി അടക്കമുള്ള വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ മതേതര പാര്‍ട്ടികളുമായി സഖ്യത്തിന് തയാറാണ്. അധികാരം നിലിനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കില്ലെന്നും  അഹമ്മദ് പട്ടേല്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.