സ്വകാര്യ ടെലികോം കമ്പനികളില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് (സി.എ.ജി) പരിശോധന നടത്താമെന്ന് സുപ്രീംകോടതി. സ്വകാര്യ ടെലികോം കമ്പനികളും സെല്ലുലാര്‍ ഓപ്പറേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയും ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികളില്‍ നിന്നു ലഭിക്കുന്ന വരുമാനം എത്രയെന്ന് കമ്പനികള്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന നിലപാട് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.ഓഡിറ്റിങ് നടത്താമെന്ന ഡല്‍ഹി ഹൈകോടതി വിധി ചോദ്യം ചെയ്ത് ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
Comments