You are Here : Home / News Plus

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാത്രക്കുളം ഒഴിപ്പിക്കേണ്ടത് ക്ഷേത്രം അധികൃതരാണെന്ന് സര്‍ക്കാര്‍

Text Size  

Story Dated: Saturday, April 12, 2014 07:32 hrs UTC

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാത്രക്കുളം കയ്യേറ്റം ഒഴിപ്പിക്കേണ്ടത് ക്ഷേത്രം അധികൃതരാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കിള്ളിയാര്‍ മലിനമാണെന്നും അതിനാല്‍ അവിടത്തെ ജലം കൊണ്ടുവന്ന് പത്മതീര്‍ത്ഥക്കുളം ശുദ്ധീകരിക്കാനാകില്ലന്നെും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നേരത്തെ പത്മതീര്‍ത്ഥക്കുളം ശുദ്ധീകരിക്കുന്നത് സംബന്ധിച്ച ടെണ്ടര്‍ സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് അമികസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയെ അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.