കേരളാ പൊലീസിനെ പുകഴ്ത്തി നടന് സുരേഷ് ഗോപി. കൊല്ലപ്പെട്ട ആര് എം പി നേതാവ് ടി പി ചന്ദ്രശേഖരന് വധക്കേസ് അന്വേഷിച്ച പൊലീസുകരെയാണ് സുരേഷ് ഗോപി പുകഴ്ത്തി പറഞ്ഞത്. സ്കോട്ലാന്റ് യാര്‍ഡ് പൊലീസിനെക്കാള്‍ മികച്ച പൊലീസാണ് കേസ് അന്വേഷിച്ചതെന്നും കേസില്‍ പുതുതായി ഒന്നും കണ്ടെത്താനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ചന്ദ്രശേഖരന് വധക്കേസില്‍ പുതുതായി ഒന്നും കണ്ടെത്താനില്ല. ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പിന്റെ സമയത്ത് ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ടി പി വധക്കേസ് പോലുള്ള കേസ് കുത്തിപ്പൊക്കി കോണ്‍ഗ്രസ് സി പി എമ്മിനെതിരെ പ്രയോഗിക്കുന്നത്- അദ്ദേഹം പറഞ്ഞു.
ചാലക്കുടിയില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും നടനുമായ ഇന്നസെന്റിനെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments